രാത്രി ഷിഫ്റ്റ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വടക്കഞ്ചേരി: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തിയ ശേഷം പീഡനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ.

പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണുവിനെയാണ് വടക്കഞ്ചേരി പൊലീസ് മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിയത്. ഇയാൾ നേരത്തെ എറണാകുളത്ത് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

​ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്ക് സമീപമായിരുന്നു സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്‌കൂട്ടർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു.

എന്നാൽ, യുവതിയുടെ ശക്തമായ ചെറുത്തുനിൽപ്പും നിലവിളിയും കേട്ട് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ വിഷ്ണു ബൈക്കെടുത്ത് രക്ഷപ്പെട്ടു. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ വടക്കഞ്ചേരി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Woman hit by scooter, attempted to rape her; POCSO case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.