ബംഗളൂരു: ഗാർഹിക പീഡനത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ മാസം 24ന് ചൊക്കസാന്ദ്രയിലെ വസതിയിൽ ഭർത്താവ് ചോട്ടെലാൽ സിങ് നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പ്രീതി സിങ്ങാണ് (26) മരിച്ചത്.
മധ്യപ്രദേശ് സ്വദേശികളായ പ്രീതിയും ചോട്ടെലാലും ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.സംഭവദിവസം പ്രീതി ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് മടങ്ങിയപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചോട്ടെലാൽ ഇരുമ്പുവടി ഉപയോഗിച്ച് പ്രീതിയുടെ തലയിലും ശരീരത്തിലും അടിച്ചു. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദമ്പതികളുടെ രണ്ട് കുട്ടികൾ പ്രീതിയുടെ തൊഴിലുടമയോട് പീഡനത്തെക്കുറിച്ച് പറയുകയായിരുന്നു. തുടർന്ന് തൊഴിലുടമ പീനിയ പൊലീസിൽ പരാതി നൽകി. തൊട്ടടുത്തദിവസം ഛോട്ടേലാലിനെ അറസ്റ്റ് ചെയ്തു. പ്രീതി മരിച്ചതിനെത്തുടർന്ന് കൊലക്കുറ്റത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.