കിരൺ കുമാർ

യുവതിയുടെ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ

വിതുര (തിരുവനന്തപുരം): മേമല സ്വദേശിയായ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. മേമല വലിയ വേങ്കാട് അരുൺസദനത്തിൽ കിരൺ കുമാറിനെ (26) ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം.

മേമല സ്വദേശി നന്ദനയാണ് (18) മരിച്ചത്. മാതാപിതാക്കൾ തൊഴിലുറപ്പു ജോലിക്ക് പോയ സമയത്ത് വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് പ്രതിയുമായി നന്ദന ദീർഘനേരം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് ഇയാളോട് പറഞ്ഞശേഷമായിരുന്നു യുവതി മരിച്ചത്.

തൂങ്ങിമരിച്ചുനിൽക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത് കിരണായിരുന്നു എന്നത് സംശയമുളവാക്കി. ചിട്ടിപ്പണം വാങ്ങി അടയ്ക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനാൽ എത്തിയെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. സംശയം തോന്നിയ പൊലീസ് ഫോൺ പരിശോധിച്ചെങ്കിലും കാൾ വിവരങ്ങളും വാട്സാപ്പ് ചാറ്റുകളും ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു.

തുടർന്ന് യുവതിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് കിരണിനെതിരായ തെളിവുകൾ കിട്ടിയത്. സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ വിനോദ്കുമാർ, എ.എസ്.ഐ പദ്മരാജ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ്‌ ചെയ്തു. 

Tags:    
News Summary - Woman commits suicide: Man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.