Posted On
date_range Updated On
date_range വജ്ര മോതിരം കളവുപോയ കേസിൽ യുവതി അറസ്റ്റിൽ
കളമശ്ശേരി: വീട്ടിൽനിന്ന് വജ്ര മോതിരം കളവുപോയ കേസിൽ ജോലിക്ക് നിന്ന യുവതി അറസ്റ്റിൽ. നീർക്കോട്, പുത്തൻപള്ളി സ്വദേശിനി അനിത (36) യെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കുസാറ്റിന് സമീപം തിരുനിലത്ത് റോഡിലെ വീട്ടിൽനിന്ന് 50,000 രൂപ വിലവരുന്ന മോതിരമാണ് നഷ്ടമായത്. കളമശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.