രമാദേവി
മാരാരിക്കുളം: സ്കൂട്ടറിൽ വന്ന് വയോധികയുടെ മാല പൊട്ടിച്ചുകടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ കളപ്പുര വാർഡിൽ ചക്കംപറമ്പ് വീട്ടിൽ രമാദേവിയാണ് (45) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ കലവൂർ പാലത്തിന് തെക്കുവശത്തെ റോഡിലൂടെ പോകുകയായിരുന്ന 81 വയസ്സുകാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കംവരുന്ന മാലയുടെ കഷണവുമായി കടന്നുകളയുകയുമായിരുന്നു. സ്കൂട്ടറിൽ വന്ന പ്രതി, വയോധികയുടെ സമീപമെത്തി വിവരം അന്വേഷിക്കാനെന്ന വ്യാജേന സംസാരിക്കുകയും തുടർന്ന് മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിെൻറ നമ്പർ മനസ്സിലാക്കിയാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. വിൽപന നടത്തിയ സ്വർണം ആലപ്പുഴയിലെ സ്വർണക്കടയിൽനിന്ന് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിെൻറ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അസി. സബ് ഇൻസ്പെക്ടർ വി.പി. മനോജ്, സി.പി.ഒമാരായ സിബി, ഷാനവാസ്, രജീഷ്, സുധീഷ്, വിൽഫ്രീഡ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.