കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

ച​ങ്ങ​നാ​ശ്ശേ​രി: കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി പി​ടി​യി​ൽ. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി 26 കാ​രി​യാ​ണ്​ ഒ​രു വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​വാ​സി​ക്കൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന്​ കു​ട്ടി​ക്ക് പോ​ഷ​കാ​ഹാ​രം വാ​ങ്ങു​ന്ന​തി​നാ​യി പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് യു​വ​തി വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും യു​വ​തി​യെ കാ​ണാ​തെ​വ​ന്ന​തി​നെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

ഇ​തി​നി​ടെ സ​മീ​പ​വാ​സി​യു​മാ​യു​ള്ള യു​വ​തി​യു​ടെ ഫോ​ൺ സ​ന്ദേ​ശം ക​ണ്ടെ​ത്തി. ഇ​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​നെ​യും കാ​ണാ​നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രെ​യും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി.


Tags:    
News Summary - Woman arrested for going with boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.