പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ
മട്ടാഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 10.3 ഗ്രാം രാസലഹരിയും 49.24 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. ഓട്ടോ ഡ്രൈവറായ ചേരാനല്ലൂർ നടുവില പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ സിജോ (32), മുണ്ടംവേലി ഡിക്രൂശിങ്കൽ വീട്ടിൽ വർഗീസ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിജോ വാടകക്ക് താമസിക്കുന്ന മുണ്ടംവേലി മഹാവീർ എൻക്ലേവിന് സമീപമുള്ള വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. തോപ്പുംപടി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.