Posted On
date_range Updated On
date_range കോട്ടയം നഗരമധ്യത്തിൽ സ്ത്രീക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ
കോട്ടയം: നഗരമധ്യത്തിൽ സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. സംഭവത്തിൽ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ.
ഉത്തരാഖണ്ഡ് സ്വദേശിയും നഗരമധ്യത്തിലെ ഹോട്ടൽ തൊഴിലാളിയുമായ ഗംഭീർ സിങിനെയാണ് (30) വെസ്റ്റ് പൊലീസ് പിടികൂടിയത്. ചൊവാഴ്ച വൈകീട്ട് 5.30 ഓടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയ സ്ത്രീയെ മദ്യലഹരിയിൽ എത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു.
സ്ത്രീ ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഇയാളെ പിടികൂടി. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് സ്ത്രീകൾക്ക് നേരെ നഗരമധ്യത്തിൽ അതിക്രമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.