പ്രശാന്ത്

വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി

കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴ​ുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30നാണ് അക്രമം നടന്നത്. വളയം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.

കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി പ്രവർത്തകനാണ് വെട്ടേറ്റ പ്രശാന്ത്. എന്നാൽ, വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയ​ുന്നത്. 

Tags:    
News Summary - Violence against the youth in the valayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.