Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ അജ്ഞാതരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു
ലഖ്നോ: ഉത്തർപ്രദേശിൽ അജ്ഞാതരുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബുഡൗനിലെ സത്രയിലാണ് സംഭവം. രകേഷ് ഗുപ്ത, മാതാവ് ശാന്തി ദേവി, ഭാര്യ ശാർദ ദേവി എന്നിവരാണ് മരിച്ചത്. സത്രയിലെ ഗ്രാമമുഖ്യനാണ് രകേഷ് ഗുപ്ത.
രണ്ട് മോട്ടോർ സൈക്കിളിലായി നാലുപേർ ഗുപ്തയുടെ വീട്ടിലേക്ക് വരികയും ഉറങ്ങിക്കിടന്ന ഇവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഉഷൈന്ത് സ്റ്റേഷൻ പരിധിയിലെ സത്രയിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചതായി തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.