ഫ്രാന്‍സിസ്
Posted On
date_range Updated On
date_range കണ്ണൂരിൽ വിമുക്തഭടൻ കുത്തേറ്റു മരിച്ച നിലയില്‍
കണ്ണൂർ: പെരിങ്ങോം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരുമ്പടവില്‍ വിമുക്തഭടനെ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് മന്നുകുന്നിലെ ഫ്രാന്‍സിസ് (ലാലി -48) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.