റിസ്വാന്‍
തൃപ്പൂണിത്തുറ: വാഹനമോഷണക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറു പ്രതികളടക്കം ഏഴു പേര്‍ പിടിയില്‍.പൂണിത്തുറ ചളിക്കവട്ടം കരയില്‍, പി.സി ക്രോസ് റോഡില്‍, പൂതപ്പള്ളി തുണ്ടിയില്‍ വീട്ടില്‍ റിസ്വാന്‍ (18), സുഹൃത്തുക്കളായ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ആറുപേരെയുമാണ് ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും പിടികൂടിയത്.
തൃപ്പൂണിത്തുറ, ചൂരക്കാട്, വെളിയത്ത് വീട്ടില്‍ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ലക്ഷം രൂപ വില വരുന്ന ഹിമാലയ മോട്ടോര്‍ സൈക്കിള്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് മോഷണം പോയത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയും സുഹൃത്തുക്കളും പിടിയിലാകുന്നത്.
തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍, വൈറ്റില മൊബിലിറ്റി ഹബ്, എളംകുളം മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് നിരവധി മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. മോഷ്ടിച്ച ബൈക്കുകള്‍ പ്രതിയുടെയും സുഹൃത്തുക്കളുടെയും കൈവശം നിന്ന് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത 18കാരനെ തൃപ്പൂണിത്തുറ കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത മറ്റുള്ളവരെ എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.