മുസഫർനഗർ: ഭക്ഷണം വിളമ്പാൻ വൈകിയത് കാരണം ഉത്തർപ്രദേശിൽ അച്ഛൻ മകളെ വെട്ടി കൊലപ്പെടുത്തി. ഹാപൂർ ജില്ലയിലെ ബാബുഗറിലാണ് സംഭവം. രേഷ്മ(22) ആണ് കൊല്ലപ്പെട്ടത്.
ഭക്ഷണം വിളമ്പാൻ വൈകുന്നതിനെ തുടർന്ന് ഫാരിദും രേഷ്മയും തമ്മിൽ വഴക്ക് നടന്നതായി അയൽവാസികൾ പറഞ്ഞു. രേഷ്മ പറഞ്ഞ മറുപടിയിൽ പ്രകോപിതനായ ഫാരിദ് പുല്ല് ചെത്തുന്ന മൂർച്ചയുള്ള കത്തി കൊണ്ട് യുവതിയെ വെട്ടുകയായിരുന്നു. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഫാരിദിനെ അറസ്റ്റ് ചെയ്തതായും ഐ.പി.സി 302 പ്രകാരം കൊലക്കുറ്റത്തിന് കേസ് ചുമത്തിയതായും എ.എസ്.പി മുകേഷ് ചന്ദ്ര പറഞ്ഞു. ഫാരിദിന്‍റെ ആറ് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് രേഷ്മ. സെപ്റ്റംബർ നാലിന് രേഷ്മയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.