ബ്രൂക്ക്ലിൻ: ഏഴു വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ.
റമേൽ മെനാ വാർണർ എന്ന 23 കാരനാണ് പൊലീസ് പിടിയിലായത്. രണ്ട് വർഷത്തോളമായി ഇയാൾ കുട്ടിയുടെ പരിപാലകനായി കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
കുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ആറ് വീഡിയോകൾ നിർമിച്ചതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
2022 നവംബറിലാണ് പീഡനത്തിനിരയായ വിവരം കുട്ടി അമ്മയോട് പറയുന്നത്. ഡാർക്ക് വെബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ റെക്കോർഡിംഗുകളിൽ പ്രതിയുടെ ടാറ്റൂ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
കുട്ടിയെ അപായപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ സ്പര്‍ശിക്കുക, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.