അമ്മയെ വഞ്ചിച്ചതിന് മകൻ പിതാവിനെയും മുത്തശ്ശനെയും കൊലപ്പെടുത്തി

ഗ്രേറ്റർ നോയ്ഡ: യു.പിയിൽ അമ്മയെ വഞ്ചിച്ച പിതാവിനെയും മുത്തശ്ശ​നെയും മകൻ വെട്ടിക്കൊലപ്പെടുത്തി. സെപ്റ്റംബർ ഏഴിന് ഗ്രേറ്റർ നോയ്ഡയിലെ ദൻകൂറിലാണ് ഇരട്ടക്കൊലപാതകം നടന്നത്. സംഭവത്തിൽ ജാസ്മിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൻകൂറിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന സിനിമ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ​ജാസ്മിൻ പിതാവ് വിക്രമജിത് റാവുവിനെയും മുത്തശ്ശൻ രാംകുമാറിനെയും കൊലപ്പെടുത്തിയത്.

അമ്മയുമായുള്ള പിതാവിന്റെ വഴക്കു കാരണം കുടുംബം മുഴുവൻ ബുദ്ധിമുട്ടിലായിരുന്നുവെന്ന് ജാസ്മിൻ പൊലീസിനോട് പറഞ്ഞു. രാംകുമാറിന്റെ മർദ്ദനവും ഉപദ്രവവും സഹിക്ക വയ്യാതെ അമ്മ കുട്ടികളെയും കൊണ്ട് മാറിത്താമസിക്കുകയായിരുന്നു. ഗ്രേറ്റൻ നോയ്ഡയിലായിരുന്നു വിക്രമജിത് റാവു താമസിച്ചിരുന്നത്. ദമ്പതികൾ വിവാഹമോചനത്തിന് ഹരജി നൽകിയിരിക്കുകയായിരുന്നു.

വിക്രമജിത് റാവുവിനെ കൊല്ലണമെന്നുറപ്പിച്ചാണ് സെപ്റ്റംബർ ഏഴിന് രാത്രി ജാസ്മിൻ സ്റ്റുഡിയോയിലെത്തിയത്. വിക്രമജിത് റാവുവും രാംകുമാറും ഉറങ്ങിക്കിടക്കുകയായിരുന്നു അപ്പോൾ. കോടാലി കൊണ്ട് ജാസ്മിൻ വിക്രമജിത് റാവുവിന്റെ മുഖത്തും കഴുത്തിനും തലക്കുമാണ് വെട്ടിയത്. ശബ്ദം കേട്ട് ഞെട്ടിയുണർന്ന രാംകുമാറിനെയും കൊലപ്പെടുത്തി. അച്ഛന്റെ കൊലപാതകിയെ മുത്തശ്ശൻ തിരിച്ചറിയുമെന്ന ഭയത്താലായിരുന്നു ഇതെന്നും ജാസ്മിൻ പൊലീസിനോട് പറഞ്ഞു. കൊലപാതകങ്ങൾക്ക് ശേഷം ആയുധങ്ങൾ സ്റ്റുഡിയോയിലെ ബാത്റൂമിൽ ഒളിപ്പിച്ചു, മതിൽ ചാടിക്കടന്ന് ജാസ്മിൻ തിരികെ വീട്ടിലെത്തി. ഉറങ്ങാൻ പോകുന്നതിന് മുമ്പ് രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകിയിടുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ജാസ്മിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - UP man kills father for cheating on mother, murders grandfather too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.