യു.പിയിലെ ഗുണ്ടാത്തലവൻ അനിൽ ദുജാന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്നോ: യു.പിയിൽ കൊലപാതകക്കേസിൽ പിടികിട്ടാപ്പുള്ളിയായ അനിൽ ദുജാന മീററ്റിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പി പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ് ) ആണ് അനിൽ ദുജാനയെ വെടിവെച്ചു കൊന്നത്. 60 ഓളം ക്രിമിനൽ കേസുകളാണ് ദുജാനയുടെ പേരിലുള്ളത്.

​ഒരു കൊലപാതകക്കേസിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ കേസിലെ ദൃക്സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നാണ് റിപ്പോർട്ട്. തുടർന്ന് എസ്.ടി.എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായുണ്ടായ ഏറ്റവുമുട്ടലിനെ തുടർന്നുണ്ടായ വെടിവെപ്പിലാണ് ദുജാന കൊല്ലപ്പെട്ടത്.

മീററ്റിലെ ഉൾഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ഒളിച്ചിരുന്ന ദുജാനയും സംഘവും പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസും ഉടൻ തിരിച്ചു വെടി വെക്കുകയായിരുന്നു. 

Tags:    
News Summary - UP Gangster Anil Dujana, Wanted In Murder Case, Killed In Encounter In Meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.