പാലക്കാട് രണ്ട് യുവാക്കൾ വെടിയേറ്റു മരിച്ച നിലയിൽ; നാടൻതോക്ക് കണ്ടെത്തി

പാലക്കാട്: കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു (42), അയൽവാസി നിതിൻ (25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി. ഇതിനു സമീപത്തുള്ള വീട്ടിലാണ് നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ബിനുവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീടാണ് നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Tags:    
News Summary - Two youths shot dead in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.