Posted On
date_range Updated On
date_range കുമളിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കുമളി: സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെ തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് കഞ്ചാവുമായി പോവുകയായിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ സൂരജ് ചന്ദ്രൻ, ശ്യാം
ആലപ്പുഴ നീലംപേരൂർ സ്വദേശികളായ കാക്കനാന്തറ വീട്ടിൽ സൂരജ് ചന്ദ്രൻ (20), കാവുംഗ്രാക്കൽ ശ്യാം (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് 4.150 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, ഉദ്യോഗസ്ഥരായ രവി, ശ്രീകുമാർ, സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.