സ​ലാ​ഹു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഫി

വില്‍പനക്കെത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി: വില്‍പനക്കായി കൊണ്ടുവന്ന ലഹരിമരുന്നുമായി രണ്ട് യുവാക്കളെ കരിപ്പൂര്‍ പൊലീസ് പിടികൂടി. അരീക്കോട് പൂവ്വത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ സലാഹുദ്ദീന്‍ (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി (36) എന്നിവരാണ് അറസ്റ്റിലായത്. 20 ഗ്രാം എം.ഡി.എം.എയും കാറും പിടിച്ചെടുത്തു. വിമാനത്താവളത്തിനടുത്ത് ന്യൂമാന്‍ ജങ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ജില്ല ആന്റി നാര്‍കോട്ടിക് സംഘത്തിന്റെ സഹായത്തോടെ രണ്ടംഗ സംഘത്തെ പിടികൂടിയത്. ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ചില്ലറ വിപണിയില്‍ ഒരുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. മേഖലയില്‍ നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ സാമി, എ.എസ്.ഐ പ്രഭ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാലേഷ്, ഷബീറലി എന്നിവരും ജില്ല ആന്റി നാർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എം. ഗിരീഷ്, ആര്‍. ഷഹേഷ്, ഐ.കെ. ദിനേഷ്, സിറാജ്, സലിം എന്നിവരുമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Two youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.