മിയാദ്, മുഹമ്മദ് സുബൈർ
Posted On
date_range Updated On
date_range കാഞ്ഞങ്ങാട് എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ
കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് രണ്ട് യുവാക്കൾ അറസ്റ്റിൽ. മിയാദ് (28), മുഹമ്മദ് സുബൈർ എൽ.കെ (31) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് 1.160 ഗ്രാം എം.ഡി.എം.എയുമായി പ്രതികൽ അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 'ക്ളീൻ കാസർകോട്' പദ്ധതിയുടെ ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും കാസർകോട് നടന്ന് കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.