ഹ​രി​ബി​ജു, ജെ​സ്ലി​ൻ ത​ങ്ക​ച്ച​ൻ

യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഗാന്ധിനഗർ: ലഹരിവിരുദ്ധ പ്രചാരണം നടത്തിയതിന്‍റെ വിരോധം കാരണം യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഇടത്തിനകം വീട്ടിൽ ഹരിബിജു (20), പെരുമ്പായിക്കാട് നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് സ്കൂളിന് സമീപം തൈത്തറയിൽ വീട്ടിൽ ജെസ്ലിൻ തങ്കച്ചൻ (20)എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും ഭാര്യയെയും പിതാവിനെയും ആക്രമിക്കുകയും വീട് തല്ലി തകർക്കുകയുമായിരുന്നു. യുവാവ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകൾ സംഘടിപ്പിക്കുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് ഇവർ ആക്രമിച്ചത്.

പ്രതികളിൽ ഒരാളായ ഹരിബിജുവിന് ഗാന്ധിനഗർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും െജസ്ലിന് ഗാന്ധിനഗർ സ്റ്റേഷനില്‍ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ, അലക്സ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Two persons were arrested in the case of breaking into the house and attacking the youth and his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.