വി​ഷ്ണു സാ​ജ​ൻ, വി​ഷ്ണു മ​നോ​ജ്

എം.ഡി.എം.എയും എയർഗണും മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ

ക​ള​മ​ശ്ശേ​രി: വാ​ട​ക വീ​ട്ടി​ൽ​നി​ന്നും എം.​ഡി.​എം.​എ​യും എ​യ​ർ​ഗ​ൺ അ​ട​ക്കം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ള​മ​ശ്ശേ​രി മ​റ്റ​ക്കാ​ട് പ്ര​ദേ​ശ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന ഈ​രാ​റ്റു​പേ​ട്ട കി​ഴ​ക്കേ​വീ​ട്ടി​ൽ വി​ഷ്ണു മ​നോ​ജ് (27), എ​റ​ണാ​കു​ളം പ​ച്ചാ​ളം പു​ല്ലം​വേ​ലി വീ​ട്ടി​ൽ വി​ഷ്ണു സ​ജ​ൻ (24) എ​ന്നി​വ​രാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മൂ​ന്ന്​ ഗ്രാം ​എം.​ഡി.​എം.​എ​യും എ​യ​ർ​ഗ​ൺ, വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മാ​ര​ക മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വി​ഷ്ണു മ​നോ​ജ് എ​ളം​കു​ള​ത്ത്​ ഹോ​ട്ട​ൽ മാ​നേ​ജ​രും വി​ഷ്ണു സാ​ജ​ൻ ഓ​ൺ​ലൈ​ൻ ബി​സി​ന​സും ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Two persons arrested with MDMA and air gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.