മുത്തങ്ങയിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുകളുമായി രണ്ടു പേർ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ജില്ല പൊലീസ് ഡോഗ് സ്കോഡ്, ഡാൻസാഫ് വനം വകുപ്പ് എന്നിവരുമായി ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുകളുമായി രണ്ടു പേർ പിടിയിൽ.
പത്തു ഗ്രാം കഞ്ചാവുമായി കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഉറവിങ്കൽ വീട്ടിൽ ഒ. സിറാജുദ്ദീനെ (30)യും 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കിനാലൂർ സ്വദേശി കുളത്തുവയൽ വീട്ടിൽ കെ.വി. അജ്മലിനെയും (24) ആണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, ഡാൻസാഫ് പൊലീസ് സബ് ഇൻസ്പെക്ടർ അഖിൽ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീഖ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. ബാബു, പ്രിവന്റീവ് ഓഫിസർ കെ.വി. വിജയകുമാർ, എം.പി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ് കുട്ടി, നിഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.