കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിന് സമീപം യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കുന്നന്താനം കീഴ്വായ്പൂർ കോളനിപ്പടി ഭാഗത്ത് മണക്കാട്ട് വീട്ടിൽ നന്ദു നാരായണൻ (24), തിരുവല്ല ചുമാത്ര ഭാഗത്ത് കോഴിക്കോട്ടുപറമ്പിൽ പ്രശോഭ് (രൊക്കൻ-23) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് ബുധനാഴ്ച രാത്രി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപത്തുവെച്ച് മാടപ്പള്ളി സ്വദേശികളായ യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. മാടപ്പള്ളി സ്വദേശികളും, ഇവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്ന ആക്രമം. പ്രശോഭിനെതിരെ തിരുവല്ല സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. നന്ദു നാരായണനെതിരെ തിരുവല്ല, തൃക്കൊടിത്താനം, കീഴ്വായ്പൂർ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ അനീഷ് വിജയൻ, സെയ്ദ് മുഹമ്മദ്, ഗിരീഷ് കുമാർ,സുരേഷ് കുമാർ, ജോൺ പി. തോമസ്, സി.പി.ഒമാരായ ദിലീപ് വർമ, ലിബു ചെറിയാൻ, വിപിൻ ബി., ഹരിഹരൻ, ദിലീപ്, ബിജു, ആഷിദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.