Posted On
date_range Updated On
date_range പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ആനക്കര: പൊലീസിനെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും വാഹനം കേടുവരുത്തുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലൂര് കുണ്ടുകാട് സ്വദേശികളായ പ്രകാശന് (32), ജംഷീര്‍ (30) എന്നിവരെയാണ് തൃത്താല എസ്.ഐ സി. രമേഷും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം ആലൂര് കുണ്ടുകാട്ട് അനുമതിയില്ലാതെ ഗാനമേള നടത്തിയത് തടയാനെത്തിയ പൊലീസിനെയാണ് പ്രതികള്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 60 പേർക്കെതിരെ കേസെടുത്തത്. എസ്.ഐക്ക് പുറമെ ലത്തീഫ്, ജോമോന്, പ്രവീണ്‍, ബീന തുടങ്ങിയ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.