കഞ്ചാവുമായി എക്സൈസ് പിടിയിലായ അന്തർസംസ്ഥാനക്കാർ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാനക്കാർ അറസ്റ്റിൽ
തളിപ്പറമ്പ്: മയ്യില്‍ കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ മിന്നല്‍പരിശോധനയില്‍ 20 ഗ്രാം കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ബംഗാൾ സ്വദേശി സുരേഷ്, മധ്യപ്രദേശ് സ്വദേശി രാജക് അലി എന്നിവരെയാണ് തളിപ്പറമ്പ് സർക്കിൾ എക്സൈസ് സംഘം പിടികൂടിയത്.
മയ്യില്‍-നിരത്തുപാലം, ഇരുവാപ്പുഴ നമ്പ്രം എന്നീ സ്ഥലങ്ങളില്‍വെച്ചാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.