മംഗളൂരു: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നതായി പരാതി. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതുസംബന്ധിച്ച് ഉടമ വ്യാഴാഴ്ച സൂറത്ത്കൽ പൊലീസിൽ പരാതി നൽകി.
ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിന്റെ ദശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷ്ടിച്ച കാറുകളുടെ രേഖകൾ സ്ഥാപനത്തിന്റെ ഓഫിസിൽ കയറി മേശയിൽ നിന്ന് പരതിയെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.