പിടികൂടിയ നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി ഹോസ്ദുർഗ് പൊലീസ് സംഘം
Posted On
date_range Updated On
date_range നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പൊലീസ് കൈകാണിച്ച് നിർത്താതെ പോയ കാറിൽനിന്ന് നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഘത്തിൽപെട്ട രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം ഇരുൾകുന്ന് കല്ലുരുട്ടി സ്വദേശികളായ ടി.എ. മുഹമ്മദ് ഷാഫി (32), ഐ.കെ. സക്കീർ ഹുസൈൻ (44) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ. സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ ശനിയാഴ്ച രാവിലെ അതിഞ്ഞാലിൽ പൊലീസ് കൈകാണിച്ചിരുന്നു. നിർത്താതെ പോയ വാഹനത്തെ ട്രാഫിക്ക് പൊലീസിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.