മുഹമ്മദ് ഷെരീഫ്, ബാബു
തിരൂർ: കോരങ്ങത്ത് സ്വകാര്യ ഗോഡൗണിൽ നിന്ന് 50 ലക്ഷം രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ തിരൂർ പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കൈമലശ്ശേരി സ്വദേശി ചക്കുങ്ങപറമ്പിൽ മുഹമ്മദ് ഷെരീഫ് (35), പൂക്കയിൽ സ്വദേശി കിഴക്കാംകുന്നത്ത് ബാബു (47) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ തിരൂർ സ്റ്റേഷനിൽ സമാനമായ നിരവധി കേസുകളുണ്ട്. ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലേക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചതാണ് ലഹരി വസ്തുക്കളെന്ന് പ്രതികൾ സമ്മതിച്ചു. തിരൂർ, താനൂർ ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അമ്പതോളം ചാക്കുകളിലും പെട്ടികളിലും സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ് അടങ്ങിയ ശേഖരം. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ ജിഷിൽ, എ.എസ്.ഐ പ്രതീഷ് കുമാർ, സീനിയർ സി.പി.ഒമാരായ രാജേഷ്, ഷിജിത്ത്, ജിനേഷ്, സി.പി.ഒമാരായ വിപിൻ, അഭിമന്യു, ശ്രീജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.