Posted On
date_range Updated On
date_range മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയ രണ്ട് പേർ പിടിയിൽ; പിടികൂടിയത് ഒന്നേകാൽ കിലോ
നെടുമ്പാശേരി: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാന താവളത്തിൽ രണ്ട് പേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
ഇരുവരും ഷാർജയിൽ നിന്നാണെത്തിയത്. മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വർണം കടത്തിയത്. ഇത്രയധികം സ്വർണം മലദ്വാരത്തിലൊളിപ്പിക്കുന്നതിന് ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നെന്ന് കസ്റ്റംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.