പിടിയിലായ വിനോദ്, അനില്‍കുമാര്‍
Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന; രണ്ടുപേര്‍ പിടിയില്‍
അമ്പലപ്പുഴ: വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിവന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പുറക്കാട് പഞ്ചായത്ത് നാലാം വാർഡിൽ കരൂർ മുറിയിൽ തിരുവോണം വീട്ടിൽ വിനോദ്, പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മഠത്തിൽ അനിൽ കുമാർ എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ എസ്. വിജേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽനിന്ന് നൂറിലധികം കുപ്പികളിലായി 45 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെത്തി. അവധി ദിവസങ്ങളിലും മറ്റും കൂടുതൽ തുകക്ക് വിൽക്കുന്നതിനായാണ് പ്രതികൾ മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത്. അഡീഷനൽ എസ്.ഐ ബൈജു, സി.പി.ഒമാരായ സരോജ്, നിഖില്‍, ജോസഫ്, ദിലീഷ്, ഹരികൃഷ്ണന് എന്നിവരും സി.ഐയോടൊപ്പം സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.