Posted On
date_range Updated On
date_range വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പെരുന്തുരുത്ത് പാട്ടത്തിൽ വീട്ടിൽ രഞ്ജിത്തിനെയാണ് (38)കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. കടുത്തുരുത്തി എസ്.ഐ വിപിൻ ചന്ദ്രൻ, ജയകുമാർ, എ.എസ്.ഐ ഷഫീന ബീവി, സി.പി.ഒ ധനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.