ഹനീഫ
Posted On
date_range Updated On
date_range വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാൻഡിൽ
താനൂർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാൻഡിൽ. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പിൽ ഹനീഫയെയാണ് (54) താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ഇയാൾക്കെതിരെ മുമ്പും പ്രകൃതിവിരുദ്ധ പീഡന ആരോപണമുയർന്നിരുന്നു. താനൂർ സി.ഐ ജീവൻ ജോർജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.