ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ചെന്നൈ: ഭാര്യയെയും നാലുമക്കളെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. കീഴുകുപ്പ സ്വദേശിയായ പളനിയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ പളനി ആത്മഹത്യ ചെയ്തു. ഭാര്യ വല്ലി, മക്കളായ തൃഷ, മോനിഷ, ശിവശക്തി, ധനുഷ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ അഞ്ചാമത്തെ മകൾ ഭൂമിക വെല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. കർഷകനായ പളനി സ്ഥിരമായി മദ്യപിക്കുമായിരുന്നു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പളനി വല്ലിയുമായി വാക് തർക്കത്തിലേർപ്പെട്ടു. പിറ്റേന്ന് പുലർച്ചെ മൂന്ന് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മക്കളെയും ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ വല്ലിയുടെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന കൊലപാതകത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Tiruvannamalai man ends life after killing wife, 4 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.