ടിപ്പർ ലോറി മോഷണം: നാലുപേർ അറസ്റ്റിൽ

കോതമംഗലം: ടിപ്പർ ലോറി മോഷണക്കേസിൽ നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് ഒന്നാം പ്രതി ചെമ്പറക്കി വാഴക്കുളം അമ്പലത്ത് വീട്ടിൽ ഹാരിസ് (37), രണ്ടാം പ്രതി ആലുവ എടത്തല മുണ്ടപ്പാടം വീട്ടിൽ ജിതിൻ (33), മൂന്നാം പ്രതി ഒറ്റപ്പാലം പൂവത്തിങ്കൽ വീട്ടിൽ അബു താഹിർ (22), നാലാം പ്രതി ഒറ്റപ്പാലം പാലക്കപ്പറമ്പിൽ വീട് കാജാ ഹുസൈൻ (33) എന്നിവരെയാണ് പിടികൂടിയത്.

ഇടുക്കി കഞ്ഞിക്കുഴി കമ്മത്തുകുടിയിൽ വീട്ടിൽ അനസിന്‍റെ ഉടമസ്ഥതയിലുള്ള കെ.എൽ 40-7002 നമ്പർ ടിപ്പർ ലോറിയാണ് ചെറുവട്ടൂർ ഹൈസ്കൂളിന് മുന്നിൽനിന്ന് മോഷണം പോയത്.

കോതമംഗലം സി.ഐ പി.ടി. ബിജോയി, എസ്.ഐമാരായ ആൽബിൻ സണ്ണി, കെ.എസ്. ഹരിപ്രസാദ്, എ.എസ്.ഐമാരായ കെ.എം. സലീം, ടി.എം. ഇബ്രാഹീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നാലുലക്ഷം രൂപ വിലയുള്ള ലോറി പ്രതികൾ ഒരുലക്ഷം രൂപക്ക് തഞ്ചാവൂരിൽ വിൽപന നടത്തിയതായും ലോറി ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Tipper lorry theft: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.