അറസ്റ്റിലായ പ്രതികൾ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി ജിംനേഷ്യം ഉടമ ഉൾപ്പെടെ മൂന്നുപേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശി നൗഫൽ (32), എടപ്പാൾ നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36), എടപ്പാൾ മേലേതിൽ വീട്ടിൽ ജസീം (27) എന്നിവരാണ് അറസ്റ്റിലായത്. നൗഫൽ മലപ്പുറം വട്ടക്കുന്നിൽ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ്.

തൃശൂർ പൂത്തോൾ ബിവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് വിൽപ്പനക്ക് കൊവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ ബെന്നി, സി.പി.ഒമരായ അഭീഷ് ആന്റണി, സി.എ. വിപിൻ, പി.സി. അനിൽകുമാർ, ശ്രീരാശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Three youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.