യുവാവിനെ ആക്രമിച്ച മൂന്നുപേര്‍ പിടിയിൽ
കടുത്തുരുത്തി: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ മധുരവേലി പാലത്തടം വീട്ടിൽ ധനുരാജ് (27), മുട്ടുചിറ പുതുശ്ശേരി കരയിൽ കല്ലിരിക്കും കാലായിൽ ജിലീൽ (21), മുട്ടുചിറ പുതുശ്ശേരി കരയിൽ ചേരുവുകാല വീട്ടിൽ അഭിജിത്ത് (26) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ കല്ലിരിക്കുംകാലായിൽ വീട്ടിൽ എബിൻ എന്ന യുവാവിനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. എബിന്‍റെ സ്കൂട്ടർ പ്രതികളിൽ ഒരാളായ അഭിജിത്ത് ഉപയോഗിക്കാൻ വാങ്ങിയിരുന്നു.
അടുത്തിടെ എബിൻ ഇത് തിരികെ ചോദിച്ചു. ഇതിന്‍റെ വിരോധത്തിൽ മൂലം കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി കടുത്തുരുത്തി ചാക്കിരിമുക്ക് ജങ്ഷന് സമീപത്തുവെച്ച് എബിനെ ബൈക്കിലെത്തി പ്രതികൾ മൂന്നുപേരും ചേർന്ന് ആക്രമിച്ചത് . ഇതുകണ്ട് തടയാൻ വന്ന എബിന്‍റെ മാതാവിനെയും പ്രതികൾ ആക്രമിച്ചു. സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.