Posted On
date_range Updated On
date_range ഓട്ടോ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽനിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ ഉടുമ്പന്നൂർ വില്ലേജിൽ കോട്ടഭാഗത്ത് കളപ്പുരക്കൻ വീട്ടിൽ ഷാജി (43), കോടിക്കുളം വില്ലേജിൽ ഐരാമ്പള്ളി ഭാഗത്ത് പതിയപ്ലാക്കൽ വീട്ടിൽ അനിൽകുമാർ (47), തൊടുപുഴ ഒളമറ്റം ഭാഗത്ത് ഷിയാദ് (35) എന്നിവരെ ഇടുക്കിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
മല്ലപ്പള്ളി ആനിക്കാട് മാരിക്കൽ പാണമ്പ്ലാക്കൽ പി.എസ്. അബ്രഹാമിന്റെ ഓട്ടോ കഴിഞ്ഞ ജനുവരി 21ന് രാത്രിയാണ് ഇവർ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.