Posted On
date_range Updated On
date_range ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ 20നാണ് പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്, പീഡനത്തിനിരയായതായി പെൺകുട്ടി പൊലീസിന് മൊഴി നൽകുകയായിരുന്നു.
പ്രതി നൗഫലാണ് പീഡിപ്പിച്ചതെന്നും മറ്റു രണ്ടുപേർ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലുണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളായ ജസീറു നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പൊലീസ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.