അ​ഭി അ​ഭി​ജി​ത്ത് ഷ​ഹ​ബാ​സ്

യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ

എ​ല​ത്തൂ​ർ: പാ​വ​ങ്ങാ​ട് യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. വെ​ങ്ങാ​ലി ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​ഭി (27), എ​ല​ത്തൂ​ർ കോ​ഴി​ശ്ശേ​രി അ​ഭി​ജി​ത്ത് (28), പൂ​വാ​ട്ടു​പ​റ​മ്പ് ഷ​ഹ​ബാ​സ് (26) എ​ന്നി​വ​രെ​യാ​ണ് എ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​യു​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി സ​ജീ​വ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വ​ല​തു കൈ ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​ണ് സം​ഭ​വം. ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ജീ​വ​ൻ പാ​വ​ങ്ങാ​ട്ടെ ഓ​ഫി​സി​ൽ​നി​ന്ന് താ​ഴേ​ക്കു വ​രു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ അ​രു​ൺ, എ.​എ​സ്.​ഐ രാ​ജു, എ​സ്.​സി.​പി.​ഒ അ​നീ​ഷ്, സി.​പി.​ഒ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Three people arrested in the case of beating a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.