മണൽക്കടത്ത് കേസിൽ പിടിയിലായവർ
Posted On
date_range Updated On
date_range മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ
കുറ്റിപ്പുറം: മണൽക്കടത്ത് കേസിൽ മൂന്ന് പേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. തിരൂർ വെട്ടം പെരുന്തല്ലൂർ ചട്ടിക്കപ്പറമ്പിൽ വീട്ടിൽ ജലീൽ (33), തവനൂർ ആലിൻചുവട് തൊഴുക്കാട്ടുവളപ്പിൽ റാഫി എന്ന കുഞ്ഞുമോൻ (40), ചമ്രവട്ടം തൃപ്രങ്ങോട്ട് കൈമലശ്ശേരി കോന്നംകുളത്ത് രാജേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുനാവായ, താഴെത്തറ, ചമ്രവട്ടം ഭാഗങ്ങളിൽ നിന്ന് മണലെടുത്ത് കുറ്റിപ്പുറം ഭാഗത്ത് വിതരണത്തിനെത്തിയ മൂന്ന് ലോറികളും ഡ്രൈവർമാരുമാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.