Representational Image
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്നു പേരും ഏഷ്യൻ രാജ്യക്കാരാണ്. മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുടെയും കടത്ത് തടയുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് മസ്കത്ത് ഗവറർണറേറ്റിൽനിന്ന് പ്രതികളെ പിടികൂടിയത്. പ്രികളിൽനിന്ന് 50 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ കണ്ടെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.