വടകര പൊലീസ് അറസ്റ് ചെയ്ത പോക്സോ കേസിലെ പ്രതികൾ
വടകര: ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേരെ വിവിധ സ്ഥലങ്ങളിലായി നടന്ന പോക്സോ കേസുകളിൽ വടകര പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി എറണാകുളം മേത്തല സ്വദേശി എം. സജിയെ (55) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ നിരവധി ക്ഷേത്രങ്ങളിൽ പൂജാ കർമങ്ങളിൽ ഏർപ്പെട്ട ഇയാൾ അടുത്ത കാലത്താണ് വടകരയിലെത്തിയത്. ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂൾ വിദ്യാർഥിയായ ഒമ്പതുകാരനെ വാടക സ്റ്റോറിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ തിരുവള്ളൂർ താഴെ തട്ടാറത്ത് ഇബ്രാഹിമിനെയും (54) മറ്റൊരു കേസിൽ ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പിയെയും അറസ്റ്റ് ചെയ്തു. വടകര ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.