പെൺകുട്ടികളെ വലവീശാൻ 'റോങ്​ നമ്പർ' നമ്പർ; 17 കാരനടക്കം മൂന്ന്​ ​പേർ പിടിയിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സോഷ്യൽ മീഡിയവഴി പ്രലോഭിപ്പിച്ച്​ പീഡനത്തിന് ശ്രമിച്ച കേസിൽ 17 കാരൻ അടക്കം മൂന്ന് പേർ പള്ളിക്കൽ പൊലീസിൻ്റെ പിടിയിൽ. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ചലഞ്ച് ഷൈൻ എന്ന് വിളി ക്കുന്ന ഷൈൻ (20), ചൊള്ളാമാക്കൽ വീട്ടിൽ ജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പള്ളിക്കൽ സ്വദേശിയായ 15കാരിയെയാണ് മൂവർസംഘം ഇരയാക്കിയത്​. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്  തുട ങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ മൊബൈൽ നമ്പർ കണ്ടെത്തി റോങ്ങ് നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ് തുടക്കമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവർക്ക് നമ്പർ കൊടുക്കുകയും ചെയ്യും.

'മരണമുറി, അറക്കൽ തറവാട് ' എന്നിങ്ങനെ പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പെൺകുട്ടിയെ ആഡ് ചെയ്തത്. ചാത്തന്നൂരുള്ള 17കാരനാണ് പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. ഇയാൾ ലഹരിക്കും മൊബൈൽ ഗെയ്മുകൾ ക്കും അഡിക്റ്റ് ആണെന്ന് പൊലീസ് പറയുന്നു. ഇയാൾ വഴിയാണ് മുണ്ടക്കയത്തുള്ള മറ്റു രണ്ടു പ്രതികളും പെൺകുട്ടിയെ പരിചയപ്പെട്ടത്.

ഫോണിലൂടെ  പരിചയപ്പെട്ടശേഷം, വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങൾക്ക്​ പെൺകുട്ടിയെ ഇവർ പ്രേരിപ്പി ച്ചു. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട കുടുംബാംഗങ്ങൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നും നിരവധി പെൺകുട്ടികളുമായി ബന്ധം സ്​ഥാപിച്ചതിന്‍റെ തെളിവുകൾ കണ്ടെത്തി. പള്ളിക്കൽ സ്റ്റേഷൻ ഓഫീസർ പി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐക്കൊപ്പം എസ്.ഐരായ എം. സാഹിൽ, വിജയകുമാർ, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജി ത്ത് എന്നിവരും അന്വേഷണ സംഘത്തി ൽ ഉണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.