മുക്കുപണ്ടം പണയം വെച്ച് വായ്പയെടുത്തവർ അറസ്റ്റിൽ

മംഗളൂരു: മുക്കുപണ്ടങ്ങൾ പണയം വെച്ച് വായ്പയെടുത്ത കേസിൽ നാലുപേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് 4.3 ലക്ഷം രൂപ, ഹാൾമാർക്ക് സ്റ്റാമ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലേസർ മെഷീൻ, കമ്പ്യൂട്ടർ എന്നിവ പിടിച്ചെടുത്തു. ആമ്പൽപടി കാപ്പേട്ട് പുനീത് ആനന്ദ് കൊടിയൻ (51), തെങ്കനിടിയൂർ ലക്ഷ്മിനഗർ സുദീപ് (41), കടപ്പാടി ഏനാഗുഡ്ഡെ രഞ്ജൻ കുമാർ(39), പെർഡൂർ അലങ്കാർ എച്ച്. സർവജീത് (47) എന്നിവരാണ് അറസ്റ്റിലായത്.

ബ്രഹ്മവർ, ഹിരിയഡ്ക, ഉടുപ്പി പട്ടണം എന്നിവിടങ്ങളിൽ മുക്കുപണ്ടങ്ങൾ പണയം വെച്ച് ഒന്നിലധികം ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് പ്രതികൾ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കർണാടക ബാങ്ക് കട്ടേങ്കേരി ബ്രാഞ്ച് മാനേജറുടെ പരാതിയിൽ ഷിർവ പൊലീസ് സ്റ്റേഷനിൽ ഇതിനകം നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാർക്കള സബ്ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഡോ. ഹർഷ പ്രിയവന്ദ, കാപ്പു സർക്കിൾ ഇൻസ്പെക്ടർ അസ്മത് അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Those who took loans by pledging their belongings arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.