പ്രതീകാത്മക ചിത്രം
കോഴിക്കോട്: പൊലീസുകാരന്റെ വീട്ടിൽ കയറിയ കള്ളൻ ഏഴ് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം. സിവിൽ പൊലീസ് ഓഫിസർ പി.കെ. മിഥുൻ രാജിന്റെ വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ തെരുവിലെ പതിറ്റടിക്കണ്ടി വീട്ടിലാണ് കവർച്ച നടന്നത്.
നടക്കാവ് സ്റ്റേഷനിലെ സി.പി.ഒ ആയ മിഥുൻരാജ് വീട് പൂട്ടി ഡ്യൂട്ടിക്ക് പോയതായിരുന്നു. അമ്മയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല. താക്കോൽ സൂക്ഷിച്ചത് പുറത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ മാറ്റിനടിയിൽ. മൂന്നര, രണ്ടര പവൻ വീതമുള്ള രണ്ട് സ്വർണ മാലകളും മൂന്ന് മോതിരവുമാണ് മോഷണം പോയത്. ഞായറാഴ്ച പകൽ രണ്ടിനും രാത്രി 11നുമിടയിലാണ് കവർച്ച എന്നാണ് കരുതുന്നത്.
മിഥുൻരാജിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീടും പരിസരവുമെല്ലാം അറിയുന്നയാളാണ് മോഷണത്തിന് പിന്നിലുള്ളതെന്നും സ്ഥിരം കുറ്റവാളികളല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നടക്കാവ് എസ്.ഐ ലീല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.