പിടിയിലായ ഓമനക്കുട്ടന്‍

നെല്ലായി സബ് രജിസ്ട്രാര്‍ ഒാഫീസിൽ മോഷണം നടത്തുന്നിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊടകര: നെല്ലായി സബ് രജിസ്റ്റര്‍ ഓഫീസ് കുത്തിതുറന്ന് മോഷം നടത്തുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി.  ഓമനക്കുട്ടന്‍ എന്നു വിളിക്കുന്ന ആലപ്പുഴ പട്ടണക്കാട്  പാലക്കല്‍ വീട്ടില്‍ ജിയോ (50) ആണ് കൊടകര പോലിസിന്‍റെ പിടിയിലായത്. ബക്രീദ് അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് നിരീക്ഷണം ശക്തമാക്കാനുള്ള  നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നെല്ലായിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ പടിയിലായത്.    

കൊടകര അഡിഷണല്‍ സബ് ഇന്‍സ്പെക്ടര്‍ സി.കെ.. ബാബുവും സി.പി.ഒ.  മനീഷും വെളുപ്പിന് ഒരുമണിക്ക്  നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉള്ള പൊലീസ് ബീറ്റ് ബുക്ക് ഒപ്പിടാന്‍ ചെന്നപ്പോള്‍ രജിസ്ട്രാര്‍  ഓഫീസിന്‍റെ വാതില്‍ കുത്തി പൊളിച്ച നിലയിലായിരുന്നു. അകത്ത്​ ഒരാള്‍ നില്‍ക്കുന്നത് ടോര്‍ച് വെളിച്ചത്തില്‍ കാണുകയും ചെയ്തു. ഉടന്‍ തന്നെ വാതില്‍ പുറത്ത് നിന്നും ലോക്ക് ചെയ്ത് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെ വരുത്തിയ ശേഷം  അകത്തു കയറി മോഷ്ടാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.  

രജിസ്ട്രാര്‍  ഓഫീസില്‍ നിന്ന് കൈക്കലാക്കിയ നാലായിരം രൂപ ഇയാളില്‍ നിന്ന് കണ്ടെടുത്തു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ വിവിധ  പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണകേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ബോധ്യപ്പെട്ടതായി  പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍  എസ്.എ്ച്ച്.ഒ.  ജയേഷ് ബാലന്‍, എ.എസ്.ഐ. റെജി മോന്‍, സി.പി.ഒ മാരായ ഗോകുലന്‍, സതീഷ് എന്നിവരും  ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.