Representational Images
Posted On
date_range Updated On
date_range ബൗഷറിൽ മോഷണം; രണ്ടു വിദേശികൾ പിടിയിൽ
മസ്കത്ത്: ബൗഷർ വിലായത്തിലെ വീട്ടിൽനിന്നും വാഹനങ്ങളിൽ നിന്നും നിരവധി സാധനങ്ങൾ മോഷ്ടിച്ചതിന് രണ്ടു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ രണ്ടു പേരാണ് പിടിയിലായത്. ഇവരിൽനിന്ന് പണവും മൊബൈൽ ഫോണുകളും ഒരു സെറ്റ് എ.ടി.എം കാർഡുകളും പിടിച്ചെടുത്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.