കവർച്ച നടന്ന വീട്ടിൽ പൊലീസും നാട്ടുകാരും
Posted On
date_range Updated On
date_range പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
പുത്തിഗെ: ഉത്സവം കാണാൻ പോയ സമയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മുഗു അമ്പലത്തിന് സമീപത്തെ പ്രസാദ് മാഷിന്റെ കുടുംബ വീട്ടിലാണ് കവർച്ച. സഹോദരൻ മൻജുനാഥന്റെ ഭാര്യ സ്വാതിയുടെ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.
ചൊവ്വാഴ്ച പകലാണ് സംഭവം. ഡിവൈ.എസ്.പി സുനിൽകുമാറും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.