പോത്തൻകോട് : തിരുവനന്തപുരത്ത് പട്ടാപ്പകൽ തുണിക്കടയിൽ മോഷണം. വെഞ്ഞാറമൂട് റോഡിലാണ് തുണിക്കടയിലാണ് സംഭവം. വിലപിടിപ്പുള്ള നിരവധി വാച്ചുകളും ഷർട്ടുകളും കണ്ണടകളും കവർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 ന് മാൻ ഫാക്ടറി ജെന്‍റസ് തുണിക്കടയിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹെൽമറ്റ് ധരിച്ച് തന്നെ കടയ്ക്കുള്ളിൽ കയറി ഒരാൾ ഷർട്ടുകൾ നോക്കി സെയിൽസ്മാനോട് വില ചോദിക്കുന്നതിനിടയിൽ രണ്ടാമനാണ് സാധനങ്ങൾ മോഷ്ടിച്ച് ഓവർകോട്ടിനുള്ളിൽ ഒളിപ്പിച്ചത്. കടയിലെ സുരക്ഷാ കാമറയിൽ ഇതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
രാത്രിയിൽ സെയിലും സ്റ്റോക്കും പരിശോധിച്ചപ്പോഴാണ് ക്യാഷിൽ വൻ കുറവ് അനുഭവപ്പെട്ടത്. തുടർന്ന് കടയിലെ സ്റ്റോക്ക് ഉൾപ്പെടെ പരിശോധിച്ച് കുറവ് ബോധ്യപ്പെട്ട കടയുടമ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ മോഷണം വ്യക്തമായത്. തുടർന്ന് കടയുടമ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.